KeralaLatest NewsNews

കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രനയങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നിൽക്കുകയാണ്. ഈ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രവർത്തക സമിതി അംഗത്വം: അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ

കേരളത്തിൽ വിലക്കയറ്റതോത് ദേശീയ ശരാശരിയിലും കുറവാണ്. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്. ഭക്ഷ്യോത്പാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞു. ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഓണച്ചന്തകൾക്ക് സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് അത് ഏറെ ആശ്വാസകരമാണ്. നിലവിൽ കേന്ദ്രസർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയാണ്. വിലക്കയറ്റത്തിനൊപ്പം പലിശ ഭാരം കൂടി കേന്ദ്രം അടിച്ചേൽപ്പിക്കുന്നു. ചില മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിക്കുകയാണ്. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഖരമാലിന്യ പദ്ധതിയ്ക്ക് ശാശ്വത പരിഹാരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button