പത്തനംതിട്ട: മധ്യവയസ്‌കനെ എസ്‌ഐ തല്ലിച്ചതച്ചതായി ആരോപണം. ഹൃദ്രോഗിയായ മധ്യവയസ്‌കനെ എസ്ഐ മർദ്ദിച്ചത്. അയൂബ് ഖാൻ എന്ന വയോധികനാണ് മർദ്ദനത്തിരയായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൂബും മരുമകനും തമ്മിൽ വീട്ടിൽ വാക്കേറ്റമുണ്ടാകുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാനായി പത്തനംതിട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു എസ്ഐ അനൂപ് ദാസ് മർദ്ദിച്ചതെന്നാണ് പരാതി. അയൂബിനെ അകത്തേക്ക് വിളിച്ചപ്പോൾ കസേരയിൽ ഇരുന്നതിന്റെ പേരിലാണ് തല്ലിച്ചതച്ചതെന്ന് ഭാര്യ ആരോപിച്ചു.
Post Your Comments