ErnakulamCinemaNattuvarthaMollywoodKeralaNewsEntertainmentMovie Gossips

നോ പറയുന്നവരെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുന്നവരെയും ആളുകൾക്ക് പേടിയാണ്: സാധിക

കൊച്ചി: സിനിമയിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇതോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അഭിനയ രംഗത്ത് നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് സാധിക തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറെങ്കിൽ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ടെന്നും അപ്പോഴൊക്കെ നോ ആണ് പറഞ്ഞതെന്നും സാധിക പറയുന്നു.

സാധികയുടെ വാക്കുകൾ ഇങ്ങനെ;

‘എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാൻ പറ്റും. മാത്രമല്ല ഒരിടത്ത് യെസ് എന്ന് പറഞ്ഞാൽ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാൻ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകൾക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മൾ പ്രശ്‌നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങൾ നഷ്ടപ്പെടും. അഡ്ജസ്റ്റ്‌മെന്റുകൾക്കു വിളിക്കുന്നതിനു പിന്നിൽ, എന്റെ ഫോട്ടോഷൂട്ടുകൾ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതൽക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്.

പ്രീ റിലീസിൽ തരംഗമായി ദുൽഖർ സൽമാൻ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാൽ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. ഞാൻ പെട്ടെന്നൊരു ദിവസം എക്‌സ്‌പോസ്ഡ് ആയ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതല്ല, മോഡലിംഗ് തുടങ്ങിയ കാലം മുതൽ ഇങ്ങനെ തന്നെയാണ്.’ സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ നടത്തി അവസരം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ എനിക്കു നല്ലതെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ധരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button