Latest NewsNewsIndia

വളർത്തുനായയെ ചൊല്ലിയുളള തര്‍ക്കം: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉ‍‍‍ജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗം​ഗ (40), മക്കളായ യോ​ഗേന്ദ്ര (14), നേഹ (17) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കൊന്ന ശേഷം പ്രതിയായ ദിലീപ് പവാർ സ്വയം കുത്തി മരിക്കുകയായിരുന്നു. വളർത്തുനായയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button