MollywoodLatest NewsKeralaNewsEntertainment

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് അഖില്‍ മാരാര്‍

ഒരുപാട് പരിപാടികള്‍ക്ക് പോകാന്‍ താല്‍പര്യമില്ല

ആരാധകർ ഏറെയുള്ള ബിഗ് ബോസ് താരമാണ് അഖിൽ മാരാർ. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന വിവരമാണ് അഖില്‍ ഫേസ് ബുക്കിലൂടെ ആരാധകരോട് പങ്കുവച്ചത്.

താന്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന കാക്കനാട്ടെ ഫ്ലാറ്റ് ആണ് വാങ്ങിയതെന്നും 3 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ ഇന്‍റീരിയര്‍ വര്‍ക്ക് പുരോഗമിക്കുകയാണെന്നും അഖില്‍ പറഞ്ഞു. ‘ജീവിതത്തില്‍ ഒരു സെന്‍റ് ഭൂമി സ്വന്തമായി മേടിക്കുമെന്ന് കരുതിയ ആളല്ല ഞാന്‍. മരിച്ചാല്‍ ആറടി മണ്ണ് വേണമെന്നതിനാല്‍ ഒരു സെന്‍റ് ഭൂമി സ്വന്തമാക്കാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ അത് ചെയ്യണമെന്നൊക്കെ മുന്‍പ് ഞാന്‍ തമാശ മട്ടില്‍ പറഞ്ഞിരുന്നു’, ഫേസ്ബുക്ക് ലൈവിൽ അഖില്‍ പറഞ്ഞു.

read also: മുഖക്കുരു തടയാന്‍ തക്കാളി തൊലി

അടുത്തിടെ വോള്‍വോയുടെ എസ് 90 മോഡല്‍ കാറും അഖില്‍ മാരാര്‍ വാങ്ങിയിരുന്നു. എക്സ് ഷോറൂം മോഡലിന് 90 ലക്ഷത്തിലേറെ വില വരുന്ന വാഹനമാണ് ഇത്. ഉദ്ഘാടനങ്ങള്‍ക്ക് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലര്‍ പരാതി പറയുന്നതായി അഖില്‍ പറഞ്ഞു.

‘ഒരുപാട് പരിപാടികള്‍ക്ക് പോകാന്‍ താല്‍പര്യമില്ല. എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ഒരുപാട് സിനിമാ പ്രോജക്റ്റുകള്‍ വരുന്നുണ്ട്. അതില്‍ ഏതൊക്കെ അനൌണ്‍സ് ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. പരസ്യങ്ങൾ ചെയ്യില്ല എന്നല്ല, ബോധ്യപ്പെടാത്ത പരസ്യങ്ങള്‍ ചെയ്യില്ലെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എനിക്ക് ബോധ്യമാകുന്ന പ്രോഡക്റ്റുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തടസമില്ല’ അഖില്‍ മാരാര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button