മെഡിക്കല്‍ കോളജ്: കിണർ വൃത്തിയാക്കാന്‍ ഇറങ്ങി അബോധാവസ്ഥയിലായ യുവാവ് മരിച്ചു. തിരുവല്ല സ്വദേശിയായ അരുണ്‍ (36) ആണ് മരിച്ചത്.
ആക്കുളത്തിനു സമീപം വ്യാഴാഴ്ച രാത്രി 7.15 ഓടുകൂടിയായിരുന്നു സംഭവം. പുല്ലുകാട് കരിമണല്‍ പാലാഴിയില്‍ സതീഷിന്റെ ഉടമസ്ഥതയിലുളള 40 അടിയോളം താഴ്ചയുള്ള കിണറ്റിലായിരുന്നു അപകടം നടന്നത്. ഓക്സിജന്റെ അഭാവത്താല്‍ ബോധരഹിതനായി വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
Read Also : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.സി ഷാജിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി അരുണിനെ വളരെ പണിപ്പെട്ട് ഉയര്‍ത്തി പുറത്തെത്തിക്കുകയുമായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments