MalappuramLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു: നിരവധി പേർക്ക് പരിക്ക്

എ​ട​പ്പാ​ളി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ സ​ബ് സ്റ്റേ​ഷ​നു സ​മീ​പം പു​ല​ർ​ച്ചെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ നി​ര​വ​ധി​ പേർ​ക്കു പ​രി​ക്കേ​റ്റു. നാ​ലു കാ​ർ യാ​ത്രക്കാ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ബ​സ് യാ​ത്രക്കാ​ർ​ക്കും പ​രി​ക്കു​ണ്ട്.

Read Also : ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എ​ട​പ്പാ​ളി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ സ​ബ് സ്റ്റേ​ഷ​നു സ​മീ​പം പു​ല​ർ​ച്ചെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. എ​ട​പ്പാ​ളി​ൽ​നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​നാ​യ​ക എ​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലും നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം തടസപ്പെട്ടു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button