Latest NewsNewsIndia

ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ജമ്മു കശ്മീർ: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് സ്വന്തം ആളുകളെ നിയമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘എല്ലാ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിച്ചാണ് ആര്‍എസ്എസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാരിലെ ഏത് മന്ത്രിമാരോട് ചോദിച്ചാലും അവരുടെ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നില്ലെന്ന് പറയും. ആര്‍എസ്എസ് നിയോഗിച്ചവരാണ് യഥാര്‍ത്ഥത്തില്‍ ഈ മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബരിമലയിലെത്തി ചരട് ജപിച്ച്‌ കെട്ടി സുരാജ്; പഴയ ‘ചരട്’ വിവാദം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

‘1947 ല്‍ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ ഏകീകരണമാണ് ഭരണഘടന. ഭരണഘടന എന്നത് ഒരു കൂട്ടം നിയമങ്ങളാണ്. ഭരണഘടനയെ പ്രാവര്‍ത്തികമാക്കുന്നത്, ഭരണഘടനയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയാണ്. എന്നാല്‍, ബിജെപിയും ആര്‍എസ്എസും സ്വന്തം ആളുകളെ സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്’ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button