KeralaLatest NewsNews

ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവം: മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

മർദ്ദനമേറ്റ വനം വകുപ്പ് വാച്ചർ വർഗീസ് രാജിനെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് വാച്ചറും ഗൈഡുമാണ് വർഗീസ് രാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button