Latest NewsNattuvarthaNewsIndia

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മലയാളി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

അമ്മത്തി കനറാ ബാങ്ക്​ ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്

വിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമ്മത്തി കനറാ ബാങ്ക്​ ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്.

Read Also : യുവി ലൈറ്റിൽ നിറം മാറുന്ന ബ്ലാക്ക് പാനൽ! വിവോ വി29ഇ ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

വിരാജ്പേട്ട-അമ്മത്തി റോഡിലെ ഐമംഗലയിലാണ് സംഭവം. പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് വിരാജ്പേട്ടയിലുള്ള ഫ്ലാറ്റിലേക്ക് പോവുകയായിരുന്ന അമൃത ഓടിച്ച ബൈക്കിൽ വിരാജ്പേട്ട ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ അമൃതയെ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

ഇടിച്ച ബൈക്കിലെ യാത്രക്കാരൻ വിടലയെ (23) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിരാജ്പേട്ട ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമൃതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button