KeralaLatest NewsNews

വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം: നിഖില്‍ തോമസ് സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. എംഎസ്എം കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നല്‍കിയേക്കും. പ്രിന്‍സിപ്പലിന്റെ പൂര്‍ണ്ണ ചുമതല നല്‍കുന്ന ഫയല്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.

Read Also: ‘അവർ കാണാൻ വന്നിരുന്നു’, പോക്സോ കേസിൽ പ്രതികരണവുമായി യെദിയൂരപ്പ, പരാതി നൽകിയ സ്ത്രീ മാനസിക രോഗിയെന്ന് ആഭ്യന്തരമന്ത്രി

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികള്‍ വന്നത്. ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് നിഖില്‍ തോമസ് പൊലീസിന്റെ പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button