ThrissurNattuvarthaLatest NewsKeralaNews

കൂട്ടുകാരോടൊപ്പം കു​ളി​ക്ക​ട​വി​ല്‍ കുളിക്കവെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

പു​തു​ക്ക​ര രേ​വ​തി മൂ​ല​യി​ല്‍ സം​സ്‌​കാ​ര ക്ല​ബി​ന​ടു​ത്ത് തേ​വ​ര്‍​ക്കാ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ മ​ക​ന്‍ മി​ഥു​ന്‍ (23) ആ​ണ് മ​രി​ച്ച​ത്

പു​ല്ല​ഴി: വ​ട​ക്കു​മു​റി കോ​ള്‍ പാ​ട​ത്തു​ള്ള കു​ളി​ക്ക​ട​വി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പു​തു​ക്ക​ര രേ​വ​തി മൂ​ല​യി​ല്‍ സം​സ്‌​കാ​ര ക്ല​ബി​ന​ടു​ത്ത് തേ​വ​ര്‍​ക്കാ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ മ​ക​ന്‍ മി​ഥു​ന്‍ (23) ആ​ണ് മ​രി​ച്ച​ത്.

Read Also : മാവടിയിലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്, വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂര്‍വം വെടിവെച്ച് കൊന്നതെന്ന് പൊലീസ്

ഇന്നലെ വൈ​കി​ട്ട് ആറോടു​കൂ​ടി പു​ല്ല​ഴി കു​ളി​ക്ക​ട​വി​ല്‍ കൂ​ട്ടു​കാ​രാ​യ രാ​ജേ​ഷ്, ഡാ​നി എ​ന്നി​വ​രോടൊപ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ മു​ങ്ങി പോ​വു​കയാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളു​മാ​യി ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

Read Also : ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന 82കാരൻ വീട്ടിൽ മരിച്ച നിലയിൽ: മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്കം

തുടർന്ന്, അ​ഗ്നിശ​മ​ന വി​ഭാ​ഗം ന​ട​ത്തി​യ ​തെരച്ചിലിലാണ് മൃതദേ​ഹം ക​ണ്ടെ​ത്തിയത്. വെ​സ്റ്റ് പൊലീ​സും സം​ഭ​വ​സ്ഥ​ലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button