Latest NewsKeralaCinemaMollywoodNewsEntertainment

പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല; ചർച്ചയായി വിനായകന്റെ വാക്കുകൾ

നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ജയിലർ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനായകനാണ് ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി എത്തിയിരിക്കുന്നത്. വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വിനായകന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ വിനായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പഴയ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലർ ചിത്രത്തിലെ അപൂർവ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തിൽ ഒരിടത്ത് വിനായകൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്; ‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്. ഈ സ്വർണ കിരീടമാണ് ഇപ്പോൾ ഈ അഭിമുഖം ശ്രദ്ധേയമാകാൻ കാരണമായിരിക്കുന്നത്. ജയിലർ ചിത്രത്തിലും ഈ ‘കിരീടം വയ്ക്കുന്നത്’ ഒരു രംഗത്ത് വരുന്നുണ്ട്. വിനായകന്റെ ഈ അഭിമുഖത്തിലെ വാക്കുകളും ചേർത്ത് പലരും വിശേഷിപ്പിക്കുന്നുണ്ട്.

നേരത്തെ, ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചിത്രത്തില്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നായകൻ രജനികാന്ത് ആയിരിക്കുമെന്നത് എല്ലാവര്‍ക്കും അറിയാം. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാൻ 110 കോടിയാണ് രജനികാന്ത് വാങ്ങിയത് എന്നാണ് ഒരു മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ട്. സ്ക്രീനില്‍ നായകനെക്കാൾ നിറഞ്ഞാടിയ വര്‍മ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതിഥി താരമായി, ആകെ അഞ്ചു മിനിറ്റ് മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും പ്രതിഫലമായി എട്ടു കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button