KeralaLatest NewsNewsLife StyleFood & Cookery

പരിപ്പും നെയ്യും സദ്യയിൽ ഉൾപ്പെടുത്തണമോ?

പരിപ്പും നെയ്യും ഒഴിച്ച്‌ ഊണ് കഴിയ്‌ക്കുന്നത് സദ്യയിൽ ഒരു ചിട്ടയാണ്

ഓണം വന്നെത്തുകയാണ്. എല്ലാവരും ഓണം ആഘോഷിക്കുന്നത് സദ്യയിലൂടെയാണ്. എന്നാൽ ഡയറ്റും മറ്റു ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും സദ്യ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിൽ നിന്നും പിന്മാറാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. എന്നാൽ സദ്യയിൽ പരിപ്പും നെയ്യും ഉൾപ്പെടുത്തുന്നത് നല്ലതാണ്.

read alsoകണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ എഴുത്ത് കണ്ടെത്തി

പരിപ്പും നെയ്യും ഒഴിച്ച്‌ ഊണ് കഴിയ്‌ക്കുന്നത് സദ്യയിൽ ഒരു ചിട്ടയാണ്. അത് ആരോഗ്യത്തിനു ഉത്തമമാണ്. പരിപ്പിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. വിശപ്പു കുറയ്‌ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ നെയ്യ് ശരീരത്തിന് ഏറെ ഗുണം ചെയ്യും. സദ്യ കഴിച്ച്‌ കഴിഞ്ഞുള്ള അസിഡിറ്റി ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം നല്ല ദഹനത്തിനും നെയ്യ് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button