കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് സംശയം. കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് സംശയാസ്പദമായ രീതിയിലുള്ള ഒരു എഴുത്ത് കല്ലേറുണ്ടായതിന് ഒരാഴ്ച്ച മുമ്പ് കണ്ടെത്തിയിരുന്നുവെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ സംഭവത്തില്‍ കാസര്‍ഗോഡ് എസ്.പി യുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.
Read Also: ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി
കണ്ണൂര്‍- കാസര്‍ഗോഡ് പാതയില്‍ നാല് ദിവസത്തിനിടെ അഞ്ച് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണങ്ങള്‍ ആസൂത്രിതമാണോ എന്ന സംശയം നേരത്തെ തന്നെ റെയില്‍വേ പൊലീസിന് ഉണ്ടായിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് പൊലീസിന് ലഭിച്ച തെളിവ്. ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നതിന് ഒരാഴ്ച്ച മുമ്പാണ് കണ്ണൂര്‍- മംഗളൂരു പാസഞ്ചറില്‍ എഴുത്ത് പതിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പേപ്പര്‍ കട്ടിംഗിലെ എഴുത്തിന് വ്യക്തയില്ലെങ്കിലും നിഗൂഢത ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അതിനിടെ കാസര്‍ഗോഡ് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ ഭാഗവും കണ്ടെത്തി. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ ഇതിന് മുകളിലൂടെയാണ് കടന്നുപോയത്. സംഭവത്തില്‍ ആര്‍.പി.എഫ് അന്വേഷണം ആരംഭിച്ചു.
Post Your Comments