KeralaLatest NewsNews

പദ്മനാഭ സ്വാമിയെ വണങ്ങുന്ന രീതി പങ്കുവെച്ച് നമ്പി മഠം

തിരുവനന്തപുരം: ശ്രീ പദ്മനാഭനെ തൊഴുന്ന രീതി വ്യക്തമാക്കി പൂജാചുമതലയുള്ള നമ്പി മഠത്തിന്റെ അഭിപ്രായം പുറത്ത് വന്നിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഒരാള്‍ ആദ്യം തൊഴേണ്ടത് തിരുവമ്പാടി ശ്രീകൃഷ്ണനെയാണ്. തുടര്‍ന്ന് ക്ഷേത്രപാലനെ വണങ്ങണം. അതിനുശേഷം കിഴക്കേനടയിലെത്തി സ്വര്‍ണകൊടിമരത്തെ പ്രദക്ഷിണം ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് ശാസ്താവിനെ വണങ്ങണം. ശേഷം വടക്കേ നടവഴി അകത്തേക്കു കയറി നരസിംഹ സ്വാമി, വേദവ്യാസന്‍, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് പ്രദക്ഷിണമായി വരണം. തുടര്‍ന്ന് ശ്രീരാമന്‍, സീത, ലക്ഷ്മണാദികളെയും നിര്‍മ്മാല്യധാരിയായ വിഷ്വക്‌സേനനെയും വണങ്ങി വേണം ശ്രീപദ്മനാഭന്റെ സവിധമെത്താന്‍. ആദ്യം പാദവും പിന്നീട് ഉടലും തുടര്‍ന്ന് ശിരസും തൊഴണം എന്നാണ് നമ്പി മഠം വ്യക്തമാക്കുന്നത്.

Read Also: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സ്: കൂട്ടുപ്രതി അറസ്റ്റിൽ

എല്ലാ ദേവതകളുടെയും സങ്കല്‍പം ശ്രീകോവിലിനുള്ളിലുണ്ട്. അനന്തശയനത്തിന്റെ നടുവിലായി ശ്രീദേവി, ഭൂദേവി വിഷ്ണു (അഭിഷേക വിഗ്രഹം), വലതുവശത്ത് കടുശര്‍ക്കരയോഗത്തില്‍ പ്രതിഷ്ഠിതമായ ശ്രീദേവിയുടെ മറ്റൊരു വിഗ്രഹം കാണാം. വടക്കുഭാഗത്തും ഇത്തരത്തില്‍ ഭൂമിദേവിയേയും കാണാം. പദ്മനാഭന്റെ കൈയ്ക്കുള്ളില്‍ ശിവലിംഗം, നാഭിയില്‍ ബ്രഹ്മാവ്, ചുമരില്‍ സപ്തഋഷികള്‍, അഷ്ഠായുധങ്ങള്‍, സൂര്യചന്ദ്രന്മാര്‍, നാരദന്‍, മധുകൈടഭര്‍ എന്നിവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button