തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിലാണ് മാംസ വിഭവം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സംഭവം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി. ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കിയിട്ടുണ്ട്.</p>
സ്വച്ഛേധിപതിയെ പോലെ പെരുമാറുന്ന എക്‌സിക്യൂട്ടിവ് ഓഫീസറെ മാറ്റണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം. കൂടാതെ ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും ഉന്നയിച്ചു.
Post Your Comments