KeralaLatest NewsNews

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ പാളിച്ച

ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോര്‍ട്ട് വെര്‍ട്ടിക്കല്‍ പോസ്റ്റുകള്‍, റോഡ് ബ്‌ളോക്കറുകള്‍ എന്നിവയുമാണ് തകരാറിലായത്

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാപാളിച്ച ഉള്ളതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്‌ളോക്കറുകളും തകരാറിലായതാണ് ഇതിന് കാരണം. ക്ഷേത്രത്തിന്റെ നിലവറകളില്‍ ലക്ഷം കോടികളുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോര്‍ട്ട് വെര്‍ട്ടിക്കല്‍ പോസ്റ്റുകള്‍, റോഡ് ബ്‌ളോക്കറുകള്‍ എന്നിവയുമാണ് തകരാറിലായത്.

Read Also: ‘ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്’: ജയിലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി സഞ്ജയ് റാവത്ത്

2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളില്‍ നിന്നുള്ള പ്രധാന റോഡുകളിലാണ് ബൊള്ളാഡുകളും ബ്‌ളോക്കറുകളും സ്ഥാപിച്ചിരുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്വിച്ച് ഓണാക്കിയാലുടന്‍ തറനിരപ്പില്‍ നിന്ന് മുകളിലേക്ക് പൊന്തിവരുന്ന ഇവയ്ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്താനും 1000 കിലോ വരെ ഭാരം വഹിക്കാനും ശേഷിയുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ചതോ അല്ലാത്തതോ ആയ വാഹനങ്ങളുടെ കടന്നുവരവ് തടയുകയായിരുന്നു ലക്ഷ്യം.

ഈ ബൊള്ളാഡുകളും ബ്‌ളോക്കറുകളുമാണ് തകരാറിലായിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ടെമ്പിള്‍ പൊലീസ് ബദല്‍ സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ അത്ര ശക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button