ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ഫോൺ കയറ്റുമതിയിൽ രാജ്യം 23 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. മൊബൈൽ ഫോണിന്റെ ആവശ്യകത, ഉയർന്ന ഡിജിറ്റൽ സാക്ഷരതാ, ഉൽപ്പാദന രംഗത്ത് സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണ എന്നിവ പുതിയ നേട്ടത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ പദ്ധതിക്ക് കീഴിൽ 2014 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് 200 കോടി ഫോണുകളാണ് നിർമ്മിച്ചിട്ടുള്ളത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന 2014 കാലയളവിൽ പ്രാദേശികമായി നിർമ്മിച്ച് വിറ്റഴിച്ച മൊബൈൽ ഫോണുകൾ 12 ശതമാനം മാത്രമായിരുന്നു. എന്നാൽ, 2022 എത്തുമ്പോഴേക്കും രാജ്യത്ത് നിന്നും വിറ്റുപോയ മൊബൈൽ ഫോണുകളിൽ 98 ശതമാനവും പ്രാദേശികമായി നിർമ്മിച്ചവയാണ്.
Also Read: ‘കാണം വിറ്റും ഓണം ഉണ്ണണം, ഉള്ളത് കൊണ്ട് ഓണം പോലെ’: അറിയുമോ ഈ ഓണച്ചൊല്ലുകൾ
തദ്ദേശീയമായി മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഘട്ടം ഘട്ടമായുള്ള പരിപാടികൾ, മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്, ആത്മനിർഭർ ഭാരത് തുടങ്ങിയ വിവിധ സർക്കാർ പദ്ധതികൾ മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഊർജ്ജം പകർന്നിട്ടുണ്ട്.
Post Your Comments