പാരീസ്: ഫ്രാന്‍സ് പര്യടനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്നും മോദി വ്യക്തമാക്കി. സഹകരണത്തിന് ക്രിയാത്മകമായ രൂപം നല്‍കുന്നതിന് ഇരുരാജ്യങ്ങളും ഇന്തോ-പസഫിക് സഹകരണ റോഡ്മാപ്പില്‍ പ്രവര്‍ത്തിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് മാക്രോണുമൊന്നിച്ച് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഫ്രാന്‍സുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെകുറിച്ച് മോദി വാചാലനായത്. ‘കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ ദേശീയ പുരസ്‌കാരം നല്‍കി എന്നെ പ്രസിഡന്റ് മാക്രോണ്‍ ആദരിച്ചു.140 കോടി ഇന്ത്യക്കാരുടെ ബഹുമതിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം ഞങ്ങള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ശക്തമായ അടിത്തറയില്‍, ധീരമായ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വരുന്ന 25 വര്‍ഷത്തേPreview (opens in a new tab)ക്ക് ഞങ്ങള്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണ്’, മോദി വ്യക്തമാക്കി.
Post Your Comments