ഓണവുമായി ബന്ധപ്പെട്ട് നിരവധി ചൊല്ലുകളും പദങ്ങളും നമ്മുടെ നാട്ടില്‍ പറഞ്ഞു വരാറുണ്ട്. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആഘോഷിക്കും. ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’, ‘ഉള്ളതുകൊണ്ട് ഓണം പോലെ’ എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഏറെയാണ്.
ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകള്‍
അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
ഉള്ളതുകൊണ്ട് ഓണം പോലെ.
ഉറുമ്പു ഓണം കരുതും പോലെ.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
ഓണം കേറാമൂല.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ.
ഓണത്തേക്കാൾ വലിയ വാവില്ല.
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
Post Your Comments