വെള്ളറട: വെള്ളറട മരപ്പാലത്ത് വയോധികയേയും മകളേയും വീട് കയറി മര്‍ദിച്ചെന്നു പരാതി. മരപ്പാലം സ്വദേശി സുന്ദരി (75), മകള്‍ ഗീത (46) എന്നിവരെയാണ് വീട് കയറി മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം ആണ് സംഭവം. വഴി തര്‍ക്കത്തിന്റെ പേരില്‍ സമീപവാസികളാണ് മര്‍ദിച്ചത് എന്നാണ് പരാതി. കഴിഞ്ഞ നാലു മാസമായി വഴിയുടെ പേരില്‍ തര്‍ക്കം നടക്കുകയാണ്. കോടതി സ്റ്റേ നിലനില്‍ക്കെയാണ് അയൽവാസികളായ ബീജു (40), അഹില്‍(21) എന്നിവർ വീട് കയറി മര്‍ദിച്ചത്.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷമാണ് പൊലീസ് അക്രമികളെ പിടികൂടാന്‍ തയാറായത്. പേരറിയാത്ത യുവാവ് ഉൾപ്പെടെ മൂന്നാംഗ സംഘം വീടു കയറി ആക്രമിക്കുകയും തുടര്‍ന്ന് 15 ഓളം പേര് മതില് പൊളിക്കുകയുമാണ് ചെയ്തത്.
വെള്ളറട പൊലീസില്‍ പരാതി നല്‍കിയെങ്കിലും, വാര്‍ത്ത ആയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഗുരുതരമായി പിരിക്കേറ്റ അമ്മയും മകളും പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments