KottayamNattuvarthaLatest NewsKeralaNews

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ യുവാവ് പിടിയിൽ

ഇ​ടു​ക്കി കു​മ​ളി പാ​ണം​പ​റ​മ്പി​ല്‍ അ​ല​ന്‍ തോ​മ​സി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. ഇ​ടു​ക്കി കു​മ​ളി പാ​ണം​പ​റ​മ്പി​ല്‍ അ​ല​ന്‍ തോ​മ​സി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‍

ക​ഴി​ഞ്ഞ ആ​റി​ന് ഈ​രാ​റ്റു​പേ​ട്ട ചേ​ല​ച്ചു​വ​ട് ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കൈ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ പ​ള്‍​സ​ര്‍ ബൈ​ക്കാണ് ഇയാൾ മോഷ്ടിച്ചത്.

Read Also : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു നടന്ന പശുവിനെ വിറ്റു: ജീവനക്കാരൻ അറസ്റ്റില്‍ 

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ് ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ള്‍​ക്കെതിരെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വാ​ഴ​ക്കു​ളം സ്റ്റേ​ഷ​നി​ലും, ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ലും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button