Latest NewsKeralaCricketNewsSports

സഞ്‍ജുവിനെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്: വിമർശനവുമായി മുൻ പാക് താരം

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്‍ജുവിന് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അത് വേണ്ടവിധത്തിൽ മുതലാക്കാൻ താരത്തിനായില്ലെന്നും കനേരിയ വിമർശിച്ചു. സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞായിരുന്നു പാക് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

‘സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ മുതലാക്കാന്‍ സാധിച്ചില്ല. അത് അവന്റെ മാത്രം കുറ്റമാണ്. സെലക്ടര്‍മാരെയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാനാവില്ല. സഞ്ജുവിന്റെ മാത്രം തെറ്റാണത്. സ്വയം വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഏറെക്കാലം പുറത്തുനിന്ന ശേഷമാണ് അവന്‍ മടങ്ങിവന്നത്. അതുകൊണ്ടുതന്നെ അവസരം മുതലാക്കണമായിരുന്നു’, കനേരിയ പറഞ്ഞു.

അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് സഞ്ജു ബാറ്റുചെയ്തത്. മൂന്ന് മത്സരത്തിലായി 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ടീമിന് ഏറെ അനിവാര്യമായിരുന്ന സമയത്തുപോലും അലസമായി വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിനെയാണ് കാണാനായത്. എപ്പോഴും നിർണായക മത്സരങ്ങളിൽ സഞ്‍ജു ഇത്തരത്തിൽ പ്രകടനം കാഴ്ച വെയ്ക്കുന്നത് ടീമിനെ തന്നെ ബാധിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button