Latest NewsNewsTechnology

150 വർഷത്തിനിടയിലെ ഉയർന്ന ചൂട് അനുഭവപ്പെട്ടത് 2023-ലെ ഈ മാസത്തിൽ, റിപ്പോർട്ടുകൾ പുറത്തുവിട്ട് നാസ

തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിലും അന്റാർട്ടിക്കൻ ഉപദ്വീപിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്

ഒന്നര നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസത്തിന്റെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. സമകാലീന ചരിത്രത്തിൽ ഏറ്റവും ചൂട് ഈ വർഷമാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ജൂലൈ മാസാണ് ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസം. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയിട്ടുള്ളത്.

തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിലും അന്റാർട്ടിക്കൻ ഉപദ്വീപിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശരാശരി താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് അധികമായി ഉയർന്നിരിക്കുന്നത്. ‘മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെട്ടിരുന്നില്ല. നാസയുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈ. ഇത് അസാധാരണമാണ്. ശരാശരി താപനിലയിലെ വർദ്ധനവ് അപകടകരമായ കൊടും ചൂടിലേക്ക് നയിക്കും’, ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗാവിൻ ഷ്മിഡ് വ്യക്തമാക്കി.

Also Read: ഷുഗറിനെ ഇനി ഭയപ്പെടേണ്ട! പ്രമേഹരോ​ഗികൾക്കായി പ്രഭാതത്തിൽ ഈ നാല് ഭക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button