KeralaLatest NewsNews

പരിശോധനയ്ക്ക് എത്തിയ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ചു; മൂന്നുപേർ പിടിയില്‍ 

കോഴിക്കോട്: കൊയിലാണ്ടിയിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയില്‍. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്.

കൊയിലാണ്ടി ന​ഗരത്തിലെ ഒരു കടയിൽ മദ്യവും മയക്കുമരുന്നും ഉപയോ​ഗിക്കുന്നുവെന്ന ര​ഹസ്യ വിവരത്തെ തുടർന്നാണ് പൊലീസും എക്സൈസും പരിശോധനക്ക് എത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എപി ദീപേഷ്, മറ്റ് ഓഫീസർമാരായ സജീവൻ, എകെ രതീശൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോ​ഗസ്ഥരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസുകാർക്ക് പരിക്കില്ല. സംഭവത്തിൽ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button