അടിമാലി: 13കാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെ(58)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ : സ്വാതന്ത്ര്യ ദിനത്തില്‍ രാഹുല്‍ ഗാന്ധി
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also : റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു
പെൺകുട്ടിയിൽ നിന്ന് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി. വഴിയിൽ തടഞ്ഞുനിർത്തി കയറിപ്പിടിച്ചു എന്നാണ് മൊഴി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments