
അടൂര്‍: എംസി റോഡില്‍ അടൂര്‍ പുതുശേരി ഭാഗത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെ മകൻ പി.വി. അനൂപാ(29)ണ് മരിച്ചത്.
Read Also : കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഏനാത്ത് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം നടന്നത്. അടൂര്‍ ഭാഗത്തു നിന്നു തീരുവനന്തപുരത്തിനു പോയ സ്വിഫ്റ്റ് ബസാണ് എതിര്‍ദിശയില്‍ വന്ന അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. അനൂപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read Also : നടൻ ടൊവിനോയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു: കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
മൃതദേഹം സംസ്കരിച്ചു. അമ്മ: ശ്രീദേവി. സഹോദരൻ: പി.പി. അജിത്ത്.
Post Your Comments