ഇടുക്കി: അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ യും പാർട്ടിയും ചേർന്ന് 3.1 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ഷാജി ജോസഫ്, കോഴിക്കോട് മാവൂർ സ്വദേശി ആദർശ് ബാബു എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സംസ്ഥാനങ്ങളിലായി അഞ്ചിലധികം മേജർ കഞ്ചാവ് കേസുകളുള്ള ഷാജി ജോസഫ് അടിമാലി നർക്കോട്ടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ആന്ധ്രാ സംസ്ഥാനത്ത് നിന്നും മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയാണ് ഷാജി. കഞ്ചാവ് വില്പനയിൽ ഷാജിയുടെ സഹായിയാണ് ആദർശ്.
പ്രിവന്റീവ് ഓഫീസർമാരായ രവി വി, പ്രദീപ് കെ വി, ദിലീപ് എൻ. കെ , സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ. എം, അബ്ദുൾ ലത്തീഫ് സി. എം, പ്രശാന്ത് വി, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, ഡ്രൈവർ നിതിൻ ജോണി എന്നിവർ റെയിഡിൽ പങ്കെടുത്തു.
മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബദ്ധപ്പെട്ടുള്ള പരാതികൾ അടിമാലി നർക്കോട്ടിക് സ്‌ക്വാഡ് – 04864225782, സർക്കിൾ ഇൻസ്പെക്ടർ- 9400069534 എന്നീ നമ്പറുകളിൽ അറിയിക്കുക. കൊല്ലത്ത് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് മുഖത്തല നടുവിലക്കര ഭാഗത്ത് നിന്ന് വടക്കേവിള സ്വദേശി ആദർശ് (31 വയസ്സ്) എന്നയാളെ മയക്കുമരുന്നുമായി പിടികൂടി. 4.355 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ കാറിൽ നിന്നും പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബി, അസി: എക്‌സൈസ് ഇൻസ്‌പെകർ (ഗ്രേഡ്) മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ J R പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, അനീഷ്, സൂരജ്, ഗോപകുമാർ, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്‌നേഹ എന്നിവർ പങ്കെടുത്തു.
Read Also: മുടി സംരക്ഷിക്കുന്നതിന് രാത്രിയിൽ പിന്തുടരേണ്ട എളുപ്പവഴികൾ ഇവയാണ്
Post Your Comments