വൈക്കം: ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48) ഭാര്യ സിനിമോൾ (43 )എന്നിവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിദ്യാർത്ഥികളായ രണ്ടു പെൺ മക്കളാണ് ഇവർക്കുള്ളത്. കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്.
Read Also : ‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യതമൂലമാണ് ഇവർ ജീവനൊടുക്കിയതെന്ന് പറയപ്പെടുന്നു. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്ന നടേശൻ ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനുശേഷം കക്ക വാരൽ തൊഴിലാളിയായി ഉപ ജീവനം നടത്തിവരികയായിരുന്നു.
മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments