മുട്ടം: 300 ചുവട് പൈനാപ്പിൾ ചെടികൾ കാട്ടുപന്നി നശിപ്പിച്ചു. തുടങ്ങനാട് സ്വദേശി ബൈജു പൂവത്തിങ്കലിന്റെ ചള്ളാവയൽ ഉള്ള മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികളാണ് കാട്ടുപന്നി നശിപ്പിച്ചത്.
Read Also : മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
ഞായറാഴ്ച രാത്രി കാട്ടുപന്നികൾ പൈനാപ്പിളിന്റെ കാനി പറിച്ചെടുത്ത് കൂമ്പ് തിന്നുകയാണ് ചെയ്തത്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Read Also : കഞ്ചാവുമായി പിടിയിലായവർ എക്സൈസ് ഓഫീസ് അടിച്ചുതകർത്തു: സംഭവം തലശ്ശേരിയിൽ
സമീപത്തെ കൃഷിയിടത്തിലെ കപ്പയും വാഴയും ഉൾപ്പെടെ പന്നികൾ കുത്തിയിളക്കി നശിപ്പിച്ചിട്ടുണ്ട്. 15 വർഷത്തോളമായി പൈനാപ്പിൾ കൃഷി ചെയ്യുന്നുവെങ്കിലും ആദ്യത്തെ അനുഭവമാണെന്ന് ബൈജു പറഞ്ഞു.
Post Your Comments