നെടുമങ്ങാട്: വട്ടപ്പാറ റോഡിൽ പരിയാരം തോട്ട്മുക്കിലേയ്ക്ക് തിരിയുന്ന ഭാഗത്തെ തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി. സമീപവാസികള്‍ നിരവധി ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. എന്നാല്‍, കക്കൂസ് മാലിന്യം നിക്ഷേപിച്ചതോടെ സമീപവാസികള്‍ പൂര്‍ണമായും ദുരിതത്തിലായി. തോട്ടിലെ വെള്ളം കറുത്ത നിറമാവുകയും ജലാശയത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read Also : ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു
പരിയാരം പുനരധിവാസ കോളനി, തച്ചരുകോണം, പരിയാരം തുടങ്ങിയ പ്രദേശത്തെ താമസക്കാർ തുണി കഴുകാനും കുളിക്കാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടാണ് ഇത്. കൂടാതെ, വേനൽക്കാലത്ത് തോടിനോട് ചേർന്ന് കുളം കുഴിച്ച് അതിൽ നിന്നുള്ള വെള്ളം ശേഖരിച്ച് വീട്ടാവശ്യത്തിന് സമീപവാസികള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവിടെ ശു ചിമുറി മാലിന്യം തള്ളുന്നത് പതിവാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഭയെ വിവരം അറിയിച്ചതിനെ തുടർന്ന്, ആരോഗ്യവിഭാഗം ജീവനക്കാർ എത്തുകയും വെള്ളം പമ്പ് ചെയ്തും ബ്ലീച്ചിംഗ് പൗഡർ വിതറിയും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. പ്രദേശവാസികൾക്കായി താൽകാലികമായി വാട്ടർ അഥോറിറ്റിയുടെ ടാങ്കറിൽ കുടിവെള്ളവും എത്തിച്ച് നൽകി.
Post Your Comments