KeralaLatest NewsNews

പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കടുത്തുരുത്തി സ്വദേശിയാണ്. സ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്ന് മത്സരിച്ചിരുന്നു.

Read Also: വീണ്ടും പനി മരണം: വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

യുഡിഎഫിനായി ചാണ്ടി ഉമ്മനും എല്‍ഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥികളുടെ പൂര്‍ണ ചിത്രം തെളിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button