KeralaLatest NewsNews

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം: ആറു വിദ്യാർത്ഥികൾക്കെതിരെ നടപടി

എറണാകുളം: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറു വിദ്യാർത്ഥികൾക്കെതിരെ നടപടി. അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Read Also: ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടിവിഎസ് എത്തുന്നു, ടിവിഎസ് ക്രിയോൺ ഈ മാസം ലോഞ്ച് ചെയ്യും

പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തായിരുന്നു വിദ്യാർത്ഥികൾ അധ്യാപകനെ അപമാനിച്ചത്. വിദ്യാർത്ഥികൾ ഇത് വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു.

Read Also: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്: കെഎസ്‌യു നേതാവ് അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button