ചേർത്തല: ചേര്‍ത്തലയില്‍ പ്രത്യേക പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവും വ്യാജമദ്യത്തിനായുളള കോടയുമടക്കം പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ എക്സൈസ് സംഘം പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ മായിത്തറ പള്ളത്ത് വീട്ടില്‍ പി.കെ. ബോബനെ(23)യാണ് മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയത്.
മായിത്തറയില്‍ വില്പനക്കായി കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടയിലായിരുന്നു എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം.എസ്. സുഭാഷ്, ബെന്നി വര്‍ഗീസ്, ഓഫീസര്‍മാരായ ഷിബു പി ബഞ്ചമിന്, ടി.ആര്. സാനു, ജി.മണികണ്ഠന്, കെ.ആര്. രാജീവ്, എ.പി. അരുണ്‍, എന്‍.എസ്. സ്മിത, വിനോദ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Read Also : സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു
വ്യാജചാരായ നിര്‍മാണത്തിനിടെ തണ്ണീര്‍മുക്കം 19-ാം വാര്‍ഡില്‍ ആനതറവീട്ടില് പുഷ്കര(65)നെ പ്രിവന്റീവ് ഓഫീസര്‍ ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആണ് പിടികൂടിയത്. 30 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
ഓഫീസര്‍മാരായ ടി.ആര്. സാനു, വിഷ്ണുദാസ്, എസ്.സുലേഖ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അനധികൃത മദ്യവില്പന നടത്തിയതിനു പള്ളിപ്പുറം പത്താം വാര്‍ഡില്‍ കോലോത്തുചിറവീട്ടില് ബേബിയെ റേഞ്ച് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പിടികൂടി.
Post Your Comments