KeralaLatest NewsNews

മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല, എ.എന്‍ ഷംസീറിന് മാപ്പില്ല: ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം : മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. അത് സാധാരണമാണ്’, സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Read Also: മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍

‘മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എ.എന്‍ ഷംസീറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ദുര്‍വ്യാഖ്യാനിക്കപ്പെട്ടു’,അദ്ദേഹം പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button