KollamNattuvarthaLatest NewsKeralaNews

സ്ഥ​ല​ത്തി​ന് പ​ട്ട​യം കി​ട്ടിയില്ല: ഗൃഹനാഥൻ ജീവനൊടുക്കി

മു​ക്ക​ട​വ് കാ​പ്പി​ൽ വീ​ട്ടി​ൽ വി​നോ​ദ് തോ​മ​സി(45)നെ ആ​ണ് തൂങ്ങി മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

പു​ന​ലൂ​ർ: സ്ഥ​ല​ത്തി​ന് പ​ട്ട​യം കി​ട്ടാത്തതിനെതുടർന്ന് മ​ധ്യ​വ​യ​സ്ക​ൻ കു​രി​ശ​ടി​യി​ൽ ജീവനൊടുക്കി. മു​ക്ക​ട​വ് കാ​പ്പി​ൽ വീ​ട്ടി​ൽ വി​നോ​ദ് തോ​മ​സി(45)നെ ആ​ണ് തൂങ്ങി മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

Read Also : യുഎസിനേയും , ചൈനയേയും കടത്തിവെട്ടി ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ സൈ​ഡി​ലാ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വി​നോ​ദി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. വീ​ടു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തെ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്തി​നു പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ വി​നോ​ദ് ഏ​റെ നി​രാ​ശ​നാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റാ​യ വി​നോ​ദ് ഇ​ക്കാ​ര്യം പ​ല​രോ​ടും പ​ങ്കു​വ​ച്ചി​രു​ന്നു.

Read Also : ഉമ്മൻ ചാണ്ടിയുടെ ആദരാഞ്ജലി ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ ചാണ്ടി ഉമ്മന്റെ ഫ്ലെക്സ്: നീക്കം ചെയ്യണമെന്ന് എൽഡിഎഫ്

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.​ ഭാര്യ ജോ​ബി. മ​ക​ൻ: അ​മ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button