മലപ്പുറം : നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നുമുള്ള ഭർത്താവിന്റെ തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് ഷഹാന മരിച്ചതെന്നു കുടുംബം പൊലീസിൽ പരാതി നൽകി.
read also: പത്ത് കിലോ വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് അനുവദിക്കുമെന്ന് എയർ അറേബ്യ
2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചെന്നും ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതായും വീട്ടുകാർ പറയുന്നു.
Post Your Comments