ഓണത്തിന് മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ട്രെയിന്‍ അനുവദിച്ചത്.

Read Also: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ

പന്‍വേല്‍-നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22ന് നാഗര്‍കോവിലില്‍ നിന്ന് പന്‍വേലിലേക്കും, 24ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. സെപ്തംബര്‍ 7 വരെ ആകെ മൂന്ന് സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകും.

ബംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസ് വേണമെന്ന് കെ.വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share
Leave a Comment