Latest NewsNewsIndia

ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ബിജെപി ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. ക്രിമിനൽ നിയമങ്ങളുടെ ബ്രിട്ടീഷ് ഭരണ കാലത്തെ പേരുകൾ മാറ്റി ഹിന്ദി പേരുകൾ നൽകിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പേരുകളുള്ള നിയമങ്ങൾ ഉപയോഗിച്ച്, രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ മാറ്റിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സ്റ്റാലിൻ ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയുടെ പുനർനാമകരണം ഭരണഘടനാ വിരുദ്ധവും ഹിന്ദി അടിച്ചേൽപ്പിക്കലിനുള്ള ശ്രമവുമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ തകർത്തുകൊണ്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നത് ഭാഷാപരമായ സാമ്രാജ്യത്വമാണെന്നും സ്റ്റാലിൻ പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ജെയ്ക്ക് സി തോമസിന് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി എത്തും
‘ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ പേര് മാറ്റിയതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തിന്റെ സത്തയെ തകർക്കാനുള്ള കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ ശ്രമം, ഭാഷാപരമായ സാമ്രാജ്യത്വമാണ്. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ഇനിമുതൽ തമിഴ് എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധാർമ്മിക അവകാശമില്ല. ഹിന്ദി കൊളോണിയലിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ അഗ്നി ഒരിക്കൽ കൂടി ആളിക്കത്തുകയാണ്. നമ്മുടെ സ്വത്വത്തെ ഹിന്ദി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ബിജെപിയുടെ ശ്രമം ശക്തമായി എതിർക്കപ്പെടും,’ സ്റ്റാലിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button