Latest NewsKerala

കേരളത്തിലെ സഹകരണ സംഘങ്ങള്‍ ലോകത്തിന് തന്നെ മാതൃക: മന്ത്രി ആര്‍ ബിന്ദു

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങളെന്ന് മന്ത്രി ആര്‍ ബിന്ദു. ലോകത്തിന്റെ മുന്‍പില്‍ മാതൃകയായി നില്‍ക്കുന്ന ഒന്നാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. നിരവധി പേരുടെ ജീവിതത്തെ സ്പര്‍ശിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സംഘങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നൈപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു. പട്ടികജാതി സഹകരണ പ്രസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ച് സംഘത്തിന്റെ നാമാവശേഷമായ കെട്ടിടം പുതുക്കി പണിതു.

പുനര്‍ജനി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് എന്ന പുതിയ സംരംഭവും തുടങ്ങി. അതിരുവല്‍ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹികമായ മുന്നേറ്റത്തിനും ശാക്തീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും താങ്ങും തണലുമായി സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button