KottayamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ

നൂ​റ​നാ​ട് പ​ട​നി​ലം അ​രു​ൺ​നി​വാ​സി​ൽ അ​നി​ൽ കു​മാ​ർ (30) ആ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​വ​ല്ല: ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. നൂ​റ​നാ​ട് പ​ട​നി​ലം അ​രു​ൺ​നി​വാ​സി​ൽ അ​നി​ൽ കു​മാ​ർ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ൽ​ നി​ന്നാണ് ഇയാൾ പിടിയിലായത്. 333 ഗ്രാം ക​ഞ്ചാ​വു​മാ​യി​ട്ടാണ് ഇയാൾ പിടിയിലായത്. ഇ​യാ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യും പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം: തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കി അധികൃതർ

യു​വ​തി​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് ​കാ​ട്ടി ബ​ന്ധു​ക്ക​ൾ കൊ​ടു​മ​ൺ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തി​രു​വ​ല്ല ചി​ല​ങ്ക ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ​ നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ​ നി​ന്നു ല​ഭി​ച്ച യു​വാ​വി​ന്‍റെ ബാ​ഗി​ൽ ​നി​ന്നു പൊ​തി​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ യു​വ​തി​ക്കെ​തി​രേ പൊലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​രെ കൊ​ടു​മ​ൺ പൊലീ​സി​ന് കൈ​മാ​റിയിട്ടുണ്ട്. പി​ടി​യി​ലാ​യ അ​നി​ൽ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button