AlappuzhaKeralaNattuvarthaLatest NewsNews

നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

എഴുപുന്ന കരുമാഞ്ചേരി ബിജു(52)വാണ് രക്ഷപ്പെട്ടത്

അരൂർ: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു(52)വാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

ആലപ്പുഴയിൽ അരൂർ പള്ളി ബൈപാസ് കവലയിൽ കഴിഞ്ഞദിവസം രാവിലെ ആറരക്കായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് കയർ കയറ്റി വന്ന ലോറി ചേർത്തലയിൽ ചരക്ക് ഇറക്കി തിരികെ തമിഴ്‌നാട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. പുലർച്ചെ മഴ ഉണ്ടായിരുന്നതിനാൽ തെന്നി കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ആക്റ്റീവ സ്കൂട്ടറിൽ ലോറി ഇടിച്ച് കയറുകയായിരുന്നു.

Read Also : ‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്‍

എഴുപുന്ന കരുമഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് വീണു, ഇതിനിടെ വാഹനത്തിന് തീ പിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ബിജുവിന് നിസാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്. കൈയ്ക്കും കാലിനും പരിക്കേറ്റ ബിജുവിനെ എറണാകുളം ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, തീപിടിച്ച് സ്കൂട്ടർ ഭൂരിഭാഗവും കത്തി നശിച്ചു. സ്കൂട്ടറിലിടിച്ച ശേഷം ലോറി ഇടിച്ച് ബൈപ്പാപാസ് കവലയിലെ സിഗ്നൽ ലൈറ്റിലാണ് ഇടിച്ച് നിന്നത്. ഇടിയേറ്റ് സിഗ്നൽ സ്ഥാപിച്ച പോസ്റ്റടക്കം ഒടിഞ്ഞുവീണു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും അരൂർ പൊലീസും വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുന: സ്ഥാപിച്ചു. അപകടത്തിന് പിന്നാലെ അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button