വൈക്കം: പാലുമായി വന്ന എയ്സ് വാൻ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറഞ്ഞു. ഡ്രൈവർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ രണ്ടോടെ ശാസ്തക്കുളത്ത് പാൽ സൊസൈറ്റിക്ക് എതിർവശത്തുള്ള കുളത്തിലേക്കാണ് വാഹനം മറിഞ്ഞത്. പെരുമ്പാവൂരിൽ നിന്ന് കുമരകം താജിലേക്ക് പാലുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മുങ്ങിത്താഴ്ന്ന വാഹനത്തിൽ നിന്ന് പുറത്തുകടന്ന ഡ്രൈവർ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഇന്നലെ രാവിലെ 10നു വാഹനം ക്രെയിൻ ഉപയോഗിച്ചു കരയ്ക്ക് കയറ്റി.
Post Your Comments