AlappuzhaLatest NewsKeralaNattuvarthaNewsCrime

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

വൈഫൈ കണക്ഷന്‍ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഓച്ചിറ സ്വദേശിനിയായ പതിനേഴുകാരിയെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച് നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button