ന്യൂഡൽഹി: ഡൽഹി സർവ്വീസസ് നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹിയിൽ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർവ്വീസസ് നിയമം ആവിഷ്‌ക്കരിച്ചത്.
ഡൽഹിയ്ക്ക് സംസ്ഥാനത്തിന്റെ പദവി നൽകിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കേന്ദ്രത്തിന് കീഴിലാണ്. ഇത്തരം അധികാരങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയിൽ സംസ്ഥാനത്തിന് തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥാനത്തിന്റെ ആഭ്യന്തരം പോലെയുള്ള വിഷയങ്ങൾ കേന്ദ്രത്തിൽ തന്നെ തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഡൽഹി സർവ്വീസസ് നിയമം അവതരിപ്പിച്ചത്.
Read Also: അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ
Post Your Comments