Latest NewsKeralaNewsIndia

ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കു ചിറകു നൽകിയ പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി

1971 ഡിസംബർ 30 ന് 52-ാം വയസ്സിൽ കോവളത്ത് അന്തരിച്ചു.

ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കു ചിറകു നൽകിയ പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ ജന്മദിനമാണ് ആഗസ്റ്റ് 12. വ്യവസായി ആയ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടെയും പുത്രനായി1919ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച അദ്ദേഹമാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ അടക്കം രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച ഒരു ഡസനോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ടത്.

1947 നവംബർ 11-ന് വിക്രം സാരാഭായി അഹമ്മദാബാദിൽ ആരംഭിച്ച ഫിസിക്കൽ റിസർച്ച് ലാബാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ കേന്ദ്രമായി മാറിയത്. ഇന്ത്യൻ അണുശക്തി കമ്മിഷൻ അധ്യക്ഷനായതോടെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്തു.

read also: വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും

വിക്രം സാരാഭായിയുടെ ആശയമാണ് ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനാണ് സോവിയറ്റ് റോക്കറ്റിൽ നിന്ന് ആര്യഭട്ടയുടെ വിക്ഷേപണം. 1963 നവംബർ 21ന് തുമ്പയിൽനിന്ന് ആദ്യത്തെ ചെറു റോക്കറ്റ് വിക്ഷേപിച്ചതിന്റെ ബഹുമാനാർഥം വിക്ഷേപണ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേരു നൽകി.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം 1971 ഡിസംബർ 30 ന് 52-ാം വയസ്സിൽ കോവളത്ത് അന്തരിച്ചു. മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

ശാസ്ത്രത്തെ പോലെ കലയും സ്നേഹിച്ച വ്യക്തിയായിരുന്നു വിക്രം സാരാഭായി. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗവും പ്രശസ്ത നർത്തകിയുമായ പരേതയായ മൃണാളിനി സാരാഭായിയാണ് ഭാര്യ. മകൾ പ്രശസ്ത നർത്തകിയും അധ്യാപികയുയമായ മല്ലിക സാരാഭായി.

shortlink

Related Articles

Post Your Comments


Back to top button