Latest NewsNewsIndia

കോവിഡ്: രാജ്യത്തിനായി പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച ഗവേഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ സ്വന്തം വാക്‌സിൻ ഇന്ന് ലോക നിലവാരമുള്ളതാണ്

ന്യൂഡൽഹി : രാജ്യത്തിനായി അതിവേഗം കോവിഡ് വാക്‌സിൻ വികസിപ്പിച്ച ഗവേഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം തുടങ്ങി ഒരു വർഷത്തിനകം വാക്‌സിൻ വികസിപ്പിക്കാൻ സാധിച്ചത് ഏറെ അഭിനന്ദനാർഹമായ കാര്യമാണ്. ഇന്ത്യയുടെ സ്വന്തം വാക്‌സിൻ ഇന്ന് ലോക നിലവാരമുള്ളതാണ്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവാണ് ഇതിലൂടെ തെളിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൗൺസിൽ ഓഫ് സയിന്റിഫിക് ആന്റ് ഇൻഡസ്ട്രീയൽ റിസർച്ച് സൊസൈറ്റിയുടെ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘സാധാരണഗതിയിൽ ഒരു മഹാമാരി വന്നാൽ ലോകത്തെവിടേയും അതിന്റെ ഗവേഷണം കഴിഞ്ഞ് വാക്‌സിൻ നിർമ്മാണം നടക്കാൻ വർഷങ്ങളേറെ എടുക്കാറുണ്ട്. എന്നാൽ, കോവിഡിനെതിരെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ ശാസ്ത്രലോകവും കൈകോർത്ത് നിന്നും. ഇതിനെ താൻ അഭിനന്ദിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  വിനോദസഞ്ചാര മേഖലയ്ക്ക് ഇനി മുതല്‍ പുത്തന്‍ ഉണര്‍വ്, ബജറ്റിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം

‘കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന വേഗത ചെറുതായി കുറഞ്ഞിട്ടുണ്ട്. എന്നാൽ നമുക്ക് വിശ്രമിക്കാനുള്ള സമയം ആയിട്ടില്ല. നാം ജാഗ്രത കൈവിടരുത്. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ യഥാർത്ഥ വിജയം ഇത്തരം സന്ദർഭങ്ങളിലാണ് നാം തിരിച്ചറിയുന്നത്. കാർഷിക രംഗം മുതൽ ബഹിരാകാശം വരെ, ദുരന്തനിവാരണ മേഖല മുതൽ പ്രതിരോധ രംഗം വരെ, വാക്‌സിൻ മുതൽ വെർച്വൽ സാങ്കേതിക വിദ്യവരെ അങ്ങനെ എല്ലാ രംഗത്തും ഇന്ത്യ മുന്നേറുകയാണ്’ പ്രധാനമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button