ന്യൂഡല്‍ഹി : നീലത്തിമിംഗലങ്ങളെക്കാൾ പ്രായം ഗംഗാ ഡോൾഫിനെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ കണ്ടെത്തൽ. ഹൈദരാബാദിലുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയിലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ. എസ്.കെ.വർമ തെളിയിച്ചു. ശാസ്ത്രജ്ഞനായ ഡോക്ടർ ലാൽജി സിങ്ങിനൊപ്പം ഡി.എൻ.എ. ബാർക്കോഡിംഗ് നടത്തിയാണ് വർമ ഇത് തെളിയിച്ചത്.
ജീവിവംശങ്ങളിലെ ജനിതകമാതൃകയുടെ പ്രാധാന്യം വിവരിക്കുന്നതിനിടയിലാണ് ഗംഗാ ഡോൾഫിനുകൾ ജീവിക്കുന്ന ഫോസിലുകൾ ആണെന്ന് അദ്ദേഹം പറഞ്ഞത്. ഡോൾഫിനുകളും തിമിംഗലങ്ങളും ഒരേ ഗണത്തിൽപെട്ടതാണെന്നും എന്നാൽ ഡോൾഫിനുകൾക്ക് പല്ലുകൾ ഇല്ലെന്നും നീല തിമിംഗലങ്ങൾക്ക് പല്ലുകൾ ഉണ്ടെന്നും ഇരു ജീവികളുടെയും പൂർവികർ സമകാലികരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments