KeralaLatest NewsNews

വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്‌ന പരിഹാരത്തിനൊരുങ്ങി കെഎസ്ഇബി. കർഷകന് നഷ്ടപരിഹാരം നൽകാനാണ് കെഎസ്ഇബിയുടെ തീരുമാനം. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞാണ് കെഎസ്ഇബി വാഴകൾ വെട്ടിയത്. കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കെഎസ്ഇബിയുടെ തീരുമാനം. കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Read Also: പാര്‍ലമെന്റില്‍ ഫ്ലയിങ് കിസ്: സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി

കോതമംഗലം വാരപ്പെട്ടിയിലാണ് 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞായിരുന്നു നടപടി. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് കെഎസ്ഇബി വെട്ടിയത്.

Read Also: പിഎം കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു: യോഗ്യതാ വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button